പെട്രോളും ഡീസലും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ല ;​ ധനമന്ത്രി നിര്‍മല സീതാരാമന്‍

21

ന്യൂഡല്‍ഹി: പെട്രോളും ഡീസലും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമയമായിട്ടില്ലെന്ന്​ ധനമന്ത്രി നിര്‍മല സീതാ രാമന്‍. കേരള ഹൈകോടതിയുടെ നിര്‍ദേശപ്രകാരം വിഷയം ജി.എസ്​.ടി കൗണ്‍സില്‍ ചര്‍ച്ചക്കെടുത്തു വെന്നും അവര്‍ പറഞ്ഞു. എന്നാല്‍, കൗണ്‍സിലിലെ ഭൂരിപക്ഷം അംഗങ്ങളും പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തുവെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണിലാണ്​ പെട്രോളിനേയും ഡീസലിനേയും ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്തുന്നത്​ പരിഗണിക്കണമെന്ന്​ കേരള ഹൈകോടതി കേന്ദ്രസര്‍ക്കാറിനോട്​ ആവശ്യപ്പെട്ടത്​. തുടര്‍ന്നാണ്​ ഇന്ന്​ ലക്​നോവില്‍ നടന്ന യോഗത്തില്‍ വിഷയം ചര്‍ച്ചയായത്​. എന്നാല്‍, വരുമാന നഷ്​ടം ചൂണ്ടിക്കാട്ടി ഭൂരിപക്ഷം സംസ്ഥാനങ്ങളും തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു.

NO COMMENTS