നടന്‍ ഷെയ്ന്‍ വിവാദം അവസാനിപ്പിക്കാൻ സിനിമാ സംഘടനകള്‍

136

കൊച്ചി: നടന്‍ ഷെയ്ന്‍ വിവാദം അവസാനിപ്പിക്കാൻ അജ്മീരിലുള്ള ഷെയിനോട് കൊച്ചി യില്‍ എത്താന്‍ താരസം ഘടനയായ അമ്മ ആവശ്യപെട്ടു . ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഷെയിനുമായി സംഘടന ചര്‍ച്ച നടത്തുമെന്നാണ് വിവരം. നേരത്തേ തന്നെ ഷെയ്ന്‍ വിഷയത്തില്‍ അനുകൂല നില പാടായിരുന്നു സംഘടന സ്വീകരിച്ചിരുന്നത്.

അതേസമയം വിവാദത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് താര സംഘടനയുടെ പ്രസിഡന്‍റ് കൂടിയായി മോഹന്‍ലാല്‍. പ്രശ്ന പരിഹാര ത്തിന് അമ്മ നീക്കം ശക്തമാക്കിയ പിന്നാലെയാണ് മോഹന്‍ ലാലിന്‍റെ പ്രതികരണം.
വിവാദങ്ങളുടെ പശ്ചാത്തില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് അജ്മീരില്‍ തുടരുകയായിരുന്നു ഷെയ്നിനോട് ഉടന്‍ തന്നെ കൊച്ചിയില്‍ എത്താന്‍ താരസംഘടന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഷെയിനിന്‍റെ അമ്മ സുനി ലയോട് ഇത് സംബന്ധിച്ച് സംഘടനാ ഭാരവാഹികള്‍ സംസാരിച്ചിട്ടുണ്ട്. നിര്‍മ്മാതാക്കളുടെ സംഘടനയുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും മുന്‍പ് ഷെയിനുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ് താരസംഘടനയുടെ നിലപാട്.

ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെങ്കിലും വിലക്കിയ നടപടി ഉള്‍ക്കൊള്ളാനാകാത്തത് ആണെന്നായിരുന്നു താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്സിക്യൂട്ടീവ് അംഗങ്ങളാ ബാബുരാജ്, സെക്രട്ടറി ഇളവേള ബാബു എന്നിവര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. നിര്‍മ്മാതാക്കളുടെ നിലപാടില്‍ അമ്മയുടെ പ്രസിഡന്‍റായ മോഹന്‍ലാലും വിയോജിപ്പ് പ്രകടിപ്പിച്ചതായി എക്സിക്യൂട്ടീവ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഷെയ്നിന്‍റെ അമ്മ സുനില ഹബീബ് മോഹന്‍ലാലിനെ ബന്ധപ്പെട്ടെന്നും വിഷയം പൂര്‍ണമായും ധരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാല്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നതാണ് വിഷയത്തില്‍ ഏറ്റവും സ ന്തോഷകരമായ കാര്യം എന്നായിരുന്നു ഷെയിനിന്‍റെ അമ്മ പറഞ്ഞത്. അതേസമയം വിവാദം സംബന്ധിച്ച് ഇന്നലെ മാധ്യമങ്ങളോട് പ്രതികരി ക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിരുന്നില്ല.

ഇന്നലെ പൊള്ളാച്ചിയില്‍ വെച്ചായിരുന്നു ഷെയന്‍ വിഷയത്തില്‍ മീഡിയ വണ്‍ ചാനല്‍ മോഹന്‍ലാലിന്‍റെ പ്രതി കരണം തേടിയത്. പൊള്ളാച്ചിയില്‍ സംവിധായകന്‍ സിദ്ധിഖിന്‍റെ പുതിയ ചിത്രമായ ബിഗ് ബ്രദറിന്‍റെ ചിത്രീകരണ ത്തിലാണ് മോഹന്‍ലാല്‍. പ്രതികരണം തേടിയ ചാനല്‍ മാധ്യമപ്രവര്‍ത്തകനെ തള്ളി മാറ്റി മോഹന്‍ലാല്‍ കാറില്‍ കയറി പോയി. എന്നാല്‍ വൈകീട്ടോടെ താരസംഘടന സമവായ ചര്‍ച്ചകള്‍ സജീവമാക്കിയതോടെ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ലാല്‍. വിഷയത്തില്‍ സ്നേഹത്തോടെ പരിഹാരം കാണുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്തും. എല്ലാവരുമായും സംസാരിക്കും. സംഘടനകള്‍ക്ക് വിഷയത്തില്‍ കൃത്യമായ നിലപാടുകള്‍ എടുക്കേണ്ടി വരും. പ്രശ്നം പരിഹരിക്കുന്നത് വരെ ചര്‍ച്ച തുടരണമെന്ന് സംഘടന ഭാരവാഹികളോട് പറഞ്ഞിട്ടുണ്ട്. അതിലൂടെ മാത്രമേ വിവാദം അവസാനിപ്പിക്കാനാകൂവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

അതേസമയം വിഷയത്തില്‍ വീണ്ടും ഒത്തുതീര്‍പ്പ് ചര്‍ച്ച ആവശ്യപ്പെട്ട് സാങ്കേതിക സംഘടനയായ ഫെഫ്ക പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് അയച്ചു. താരസംഘടനയായ അമ്മയും നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് അയച്ചിരുന്നു. വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള തിരുമാനം പിന്‍വലിക്കണമെന്നാണ് ഫെഫ്കയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെഫ്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ട് നേരത്തേ വെയില്‍, കുര്‍ബാനി സിനിമകളുടെ സംവിധായകരായ ശരത് മേനോന്‍, ജിയോ എന്നിവര്‍ കത്ത് നല്‍കിയിരുന്നു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടില്ലേങ്കില്‍ തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകര്‍ കത്തയച്ചത്. ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ വിലക്ക് പ്രഖ്യാപിക്കും മുന്‍പായിരുന്നു സംവിധായകര്‍ കത്ത് നല്‍കിയത്. വെയില്‍,കുര്‍ബാനി എന്നീ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ മറ്റ് സിനിമകളില്‍ ഷെയ്നിനെ സഹകരിപ്പിക്കാവൂ എന്നായിരുന്നു സംവിധായകരുടെ ആവശ്യം. എന്നാല്‍ ഈ രണ്ട് സിനിമകളും ഉപേക്ഷിക്കുകയാണെന്ന് കാണിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു.

NO COMMENTS