ഇന്ത്യയ്ക്ക് അണ്ടര്‍ 17 ലോകകപ്പ് നാഴികക്കല്ലാകും: ഫിഫ പ്രസിഡന്റ്

295

കൊച്ചി • കേരള ഫുട്ബോള്‍ അസോസിയേഷന്‍ (കെഎഫ്‌എ) പ്രസിഡന്റ് കെ.എം.ഐ.മേത്തര്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയുമായി ഗോവയില്‍ കൂടിക്കാഴ്ച നടത്തി, അണ്ടര്‍ 17 ലോകകപ്പിന്റെ കൊച്ചിയിലെ ഒരുക്കത്തെക്കുറിച്ചു ധരിപ്പിച്ചു.ഫിഫ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടത്തുമെന്നും ഫിഫ പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു ഇന്‍ഫന്റിനോ.