ഫ്രാൻസ് ലോക ചാമ്പ്യന്മാർ

380

ലോക ഫുട്ബോൾ കിരീടം ഫ്രാൻസിന്. ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഫ്രാൻസ് കിരീടം ഉയർത്തിയത്. 18ആം മിനുട്ടിൽ തന്നെ കളിയുടെ ആദ്യ ഗോൾ പിറന്നു. ഗ്രീസ്മെന്റെ ഫ്രീകിക്കിൽ പന്ത് തട്ടിയകറ്റാൻ ഉയർന്ന മാൻസുകിചിന് പിഴച്ചു. പന്ത് സ്വന്തം വലയിൽ തന്നെ വീണു. പത്ത് മിനുട്ടുകൾക്കകം പെരിസിചിന്റെ ഇടം കാലൻ ഷോട്ടായിരുന്നു ക്രൊയേഷ്യയെ ഒപ്പം എത്തിച്ചത്. പക്ഷെ ആ സമനില നീണ്ടി നിന്നില്ല. 38ആം മിനുട്ടിൽ പെനാൾട്ടി ബോക്സിലെ ഹാൻഡ് ബോളായിരുന്നു പെനാൾട്ടിയിൽ കലാശിച്ചത്. ഗ്രീസ്മെൻ എടുത്ത പെനാൾട്ടി സുബാസിചിനെ മറികടന്ന് വലയിൽ. സ്കോർ 2-1

രണ്ടാം പകുതിയിൽ 59ആം മിനുട്ടിൽ പോൾ പോഗ്ബയുടെ ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ട് ക്രൊയേഷ്യൻ വലയിൽ. സ്കോർ 3-1. ക്രൊയേഷ്യൻ പ്രതീക്ഷകൾ ഏതാണ്ട് അസ്തമിച്ചു. പിറകെ 65ആം മിനുട്ടിൽ എമ്പപ്പെയുടെയും ലോംഗ് റേഞ്ചർ വീണ്ടു സുബാസിചിനെ മറികടന്ന് പന്ത് വലയിൽ സ്കോർ 4-1. 4 മിനുട്ടിനപ്പുറം ലോറിസിന്റെ അബദ്ധം മുതലാക്കി മാൻസുകിച് വലകുലുക്കി സ്കോർ 4-2 എന്നാക്കി. പക്ഷെ അതിനു ശേഷം 90 മിനുട്ട് വരെ പൊരുതിയിട്ടും ഫ്രഞ്ച് ഡിഫൻസ് വീണില്ല. ഫ്രാൻസ് രണ്ടാം ലോകകപ്പ് കിരീടം.

NO COMMENTS