സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ ; പോര്‍ച്ചുഗല്‍ ഉറുഗ്വേയെയും സ്‌പെയിന്‍ റഷ്യയെയും നേരിടും

196

മോസ്‌കോ : ലോക കപ്പ് ഫുട്‌ബോളില്‍ സമനിലയോടെ സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറാനാണ് പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചത് (1-1). ക്രിസ്ത്യാനോ റൊണാള്‍ഡോ പെനാള്‍ട്ടി പാഴാക്കിയത് സമനിലയ്ക്ക് കാരണമായി. പോര്‍ച്ചുഗലിനു വേണ്ടി ക്വരേസ്മയും ഇറാനുവേണ്ടി കരീമും ഗോളുകള്‍ കരസ്ഥമാക്കി. അതേസമയം തോല്‍വിയുടെ വക്കില്‍ നിന്ന് അവസാന നിമിഷത്തില്‍ ലാഗോ അസ്പാസ് നേടിയ ഗോളിന്റെ കരുത്തില്‍ സമനിലയോടെ സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2-2 എന്ന നിലയിലാണ് സ്‌പെയിനിനെ മൊറോക്കോ തളച്ചത്. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേയെയും സ്‌പെയിന്‍ റഷ്യയെയും നേരിടും. പോര്‍ച്ചുഗല്‍- ഉറുഗ്വേ മത്സരം ശനിയാഴ്ച രാത്രി 11.30 നും സ്‌പെയിന്‍- റഷ്യ മത്സരം ഞായറാഴ്ച രാത്രി 7.30 മണിക്കുമാണ് നടക്കുക.

NO COMMENTS