അണ്ടര്‍ 17 ലോകകപ്പ് : ബ്രസീല്‍-ഇംഗ്ലണ്ട് സെമിഫൈനല്‍ വേദി മാറ്റി

171

കോല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീല്‍-ഇംഗ്ലണ്ട് സെമിഫൈനല്‍ വേദി മാറ്റി. ഗോഹട്ടി ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നിന്നു കോല്‍ക്കത്ത വിവേകാനന്ദ യുബ ഭാരതി ക്രീരങ്കന്‍ സ്റ്റേഡിയത്തിലേക്കാണു മത്സരം മാറ്റിയത്. ഗോഹട്ടി സ്റ്റേഡിയത്തിലെ പുല്‍മൈതാനം കനത്ത മഴയില്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. തകര്‍ന്ന ഗ്രൗണ്ടില്‍ കളിക്കാനാകില്ലെന്നു ബ്രസീല്‍ ടീമും നിലപാടെടുത്തു. ഇതേതുടര്‍ന്നാണു വേദി മാറ്റിയത്. ഗോഹട്ടിയില്‍ മത്സരം കാണാന്‍ ടിക്കറ്റെടുത്തവര്‍ക്ക് പണം തിരിച്ചുനല്‍കുമെന്ന് ഫിഫ വ്യക്തമാക്കി.

NO COMMENTS