സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞു

177

തിരുവനന്തപുരം: സംസ്ഥാനത്ത് പനിമരണം 600 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. . മരണത്തിന്റെ കണക്കുകളില്‍ പിഴവ് സംഭവിച്ചെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ തന്നെ സമ്മതിച്ചത് പനിമരണത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസവും പനിബാധിച്ച്‌ മൂന്നു പേര്‍ക്ക് ജീവന്‍ നഷ്ടമായി. വിവിധതരം പനിക്ക് പുറമേ കോളറയും സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുകയാണ്. എട്ടു ദിവസത്തിനുള്ളില്‍ മരിച്ചത് 37 പേരാണ്. . പനി പടര്‍ന്ന് എട്ടു മാസം പിന്നിടുമ്ബോഴും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍പോലും ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
രണ്ടു ലക്ഷത്തോളം പേരാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈമാസം മാത്രം ചികിത്സ തേടിയത്. ഇതില്‍ 1,82,357 പേര്‍ക്ക് പകര്‍ച്ചപ്പനി സ്ഥിരീകരിച്ചു. 1,593 പേര്‍ക്ക് ഡെങ്കിപ്പനിയാണ്. എച്ച്‌1എന്‍1ന് ചികിത്സയിലുള്ളത് 35 പേരാണ്. ചിക്കന്‍പോക്സിന് 582 പേര്‍ ചികിത്സയിലുള്ളപ്പോള്‍ അതിസാരം പിടിപെട്ട 17,009 പേരാണ് ചികിത്സതേടിയത്.