മുന്നില്‍ കോടോംബേളൂര്‍, പനത്തടി പഞ്ചായത്തുകള്‍

63

കാസറകോട് : വ്യക്തിഗത ആസ്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കോടോം – ബേളൂര്‍ പഞ്ചായത്തും പനത്തടി പഞ്ചായത്തുമാണ്, കോടോം ബേളൂരില്‍ 101 വ്യക്തിഗത ആസ്തികളും പനത്തടിയില്‍ 65 വ്യക്തിഗത ആസ്തികളുമാണ് പൂര്‍ത്തീകരിച്ചത്.

വ്യക്തിഗത ആസ്തികള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ക്കായുള്ള പ്രാഥമിക മുതല്‍ മുടക്ക് കര്‍ഷകന്‍ കണ്ടെത്തണം. പിന്നീട് മുഴുവന്‍ തുകയും ലഭിക്കും.പണം മുടക്കാന്‍ കഴിയാത്ത കര്‍ഷര്‍ക്കായി പഞ്ചായത്തിന്റെ സഹായത്തോടെ ബാങ്കുകളുമായി ബന്ധപ്പെട്ട് ലോണ്‍ ലഭ്യമാക്കിയും പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

കാര്‍ഷിക മേഖലയ്ക്ക് പുറമേ ആസ്തി വികസന പദ്ധതികളുടെ ഭാഗമായി പട്ടികജാതി, പട്ടിക വര്‍ഗ്ഗ കോളനികളി ലേക്കുള്ള റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യല്‍, കിണറുകള്‍, തുടങ്ങിയവയും ബ്ലോക്കിന്റെ നേതൃത്വത്തില്‍ തൊഴിലു റപ്പ് പദ്ധതിയുടെ ഭാഗമായി നടത്തി

NO COMMENTS