കോവിഡിലും തളരാതെ കര്‍ഷകര്‍ – ബളാല്‍ പാടത്ത് നെല്‍കൃഷിയിറക്കി

85

കാസറഗോഡ് : കോവിഡിലും തളരാതെ കര്‍ഷകര്‍ പരമ്പരാഗത കൃഷിയിറക്കി കര്‍ഷകര്‍. ബളാല്‍ ഭഗവതി ക്ഷേത്രത്തിന്റെയും മാലോം പട്ടേരുടെയും ഉടമസ്ഥതയിലുള്ള നാല് ഹെക്ടറോളം വരുന്ന ഭൂമിയില്‍ ബാലകൃഷ്ണന്‍ പറമ്പത്ത്, നാരായണന്‍ മാമ്പള്ളം, കുഞ്ഞിരാമന്‍ മുല്ലച്ചേരി, സേതുരാജ് കൂക്കള്‍ എന്നിവരാണ് നെല്‍കൃഷി ഇറക്കി യത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കൃഷി കാലങ്ങളായി ഈ പാടത്ത് കര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കൃഷി ചെയ്തു വരികയാണ്.

തരിശായി കിടന്ന ഒരു ഹെക്ടര്‍ സ്ഥലത്ത് ശശിധരന്‍ വാവോലിലും കൃഷി ഇറക്കി. കോവിഡ് മൂലം നെല്‍കൃഷി യോടനുബന്ധിച്ച് വര്‍ഷങ്ങളായി നടത്തിവന്നിരുന്ന നടീല്‍ ഉത്സവം ഇത്തവണ ഉണ്ടായില്ല. തൊഴിലാളികളെ ലഭിക്കാ ത്തതും കൃഷിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. അതിനാല്‍ യന്ത്ര സഹായത്തോടെയാണ് കൃഷി ഇറക്കിയത്. പരപ്പ അഗ്രോ സര്‍വീസ് സെന്‌ററില്‍ നിന്ന് ട്രാക്ടര്‍ നല്‍കിയപ്പോള്‍ പുല്ലൂര്‍ പെരിയ അഗ്രോസര്‍വ്വീസ് സെന്ററില്‍ നിന്ന് നടീല്‍ യന്ത്രവും ലഭ്യമാക്കി. ആതിര നെല്‍വിത്ത് ഉപയോഗിച്ചാണ് ഞാറ്റടി തയ്യാറാക്കിയത്.

കോവിഡ് കാലം കാര്‍ഷിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായും പഞ്ചായത്തില്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.പഞ്ചായത്ത് ഭരണ സമിതിയുടെയും വിവിധ വകുപ്പുകളുടെ സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നിരവധി തരിശുനിലങ്ങള്‍ കൃഷി സ്ഥലങ്ങളായി മാറ്റിയിട്ടുണ്ട്. മലയോര മേഖലകളില്‍ കരനെല്‍കൃഷി തിരികെയെത്തിക്കാനും കോവിഡ് കാല്തിനായി. കൃഷി ഓഫീസര്‍ അനില്‍ സെബാസ്റ്റ്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

NO COMMENTS