കര്‍ഷക പെന്‍ഷന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ 10 ദിവസത്തിനകം സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്

164

കോഴിക്കോട് : കര്‍ഷക പെന്‍ഷന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ 10 ദിവസത്തിനകം സസ്പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ്. പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലാണ് നിര്‍ദേശം. ഓരോ ബ്ലോക്ക് തല കൃഷി ഓഫീസുകളിലും പെന്‍ഷന്‍ തുകയുള്‍പ്പെടെ കോടിക്കണക്കിനു രൂപയാണ് കെട്ടിക്കിടക്കുന്നത്. ഓഗസ്റ്റ് 16 നാണ് ഇതുസംബന്ധിച്ച്‌ ഉത്തരവ് പുറത്തിറക്കിയത് ഇതോടൊപ്പം ഓഗസ്റ്റ് 19 ന് മുന്‍പ് വിതരണം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കൃഷിവകുപ്പ് ഡയറക്ടറോടാണ് ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡയറക്ടര്‍ക്ക് കൃഷി ഓഫീസര്‍മാര്‍ വരെയുള്ളവര്‍ക്കെതിരയേ നടപടിയെടുക്കാന്‍ സാധിക്കൂ. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കില്ല.