ഫാന്‍സി നമ്പർ ലേലം – പിന്മാറുന്നവര്‍ക്ക് തുക തിരികെക്കിട്ടാന്‍ കടമ്പകളേറെ

118

ഫാന്‍സി നമ്പർ ലേലത്തില്‍നിന്നു പിന്മാറുന്നവര്‍ക്ക് കെട്ടിവെക്കുന്ന തുക തിരിച്ചുകിട്ടാന്‍ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചാലും പകര്‍പ്പുമായി മോട്ടോര്‍വാഹന വകുപ്പ് ഓഫീസിലും ട്രഷറിയിലും കയറിയിറങ്ങണം. ബുക്ക് ചെയ്യാന്‍ ആധാര്‍ വേണ്ടെങ്കിലും റീഫണ്ടിനു നിര്‍ബന്ധമാണ്. പണം കിട്ടാന്‍ ട്രഷറിയില്‍ പ്രത്യേകം അപേക്ഷയും നല്‍കണം.

നമ്പറിനുവേണ്ടി ബുക്കുചെയ്യുന്ന തുക അന്നുതന്നെ ട്രഷറിയിലേക്കു കൈമാറണമെന്ന ധനവകുപ്പിന്റെ നിര്‍ദേ ശമാണ് അപേക്ഷകരെ വല യ്ക്കുന്നത്. ഈ തുക തിരികെക്കിട്ടാന്‍ പലത വണ ഓഫീസുകള്‍ കയറി യിറങ്ങേണ്ട അവസ്ഥ യാണ്. ഓണ്‍ലൈന്‍-അസ്സല്‍ അപേക്ഷകള്‍ ഒത്തുനോക്കി ഉത്തരവ് തയ്യാറാക്കണം. കുറഞ്ഞത് മൂന്നുമാസമെങ്കിലും കഴിഞ്ഞാല്‍മാത്രമേ പണം തിരികെക്കിട്ടൂ. ഈ സങ്കീര്‍ണതകള്‍ കാരണം ഫാന്‍സിനമ്ബര്‍ ലേലത്തുകയില്‍ 50 ശത മാനത്തിലേറെ ഇടിവ് സംഭവിച്ചിട്ടുണ്ട്.

മിക്ക ഓഫീസുകളിലെയും ഒന്നാം നമ്ബറുകള്‍ക്ക് ഒരു ലക്ഷം രൂപയാണു കിട്ടിയത്. നേരത്തേ ഒന്നാം നമ്ബറിന് ശരാശരി അഞ്ചുലക്ഷം രൂപവരെ ലഭിച്ചിരുന്നു. 35 ലക്ഷം രൂപവരെ ലഭിച്ച ചരിത്രവുമുണ്ട്. ഏപ്രില്‍ മുതല്‍ ഫാന്‍സി നമ്ബറുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങും ലേലവുമാണ് നടക്കുന്നത്. വിവിധ നമ്ബറുകള്‍ ബുക്കുചെയ്യാന്‍ 3000 മുതല്‍ ഒരുലക്ഷം രൂപവരെ ഓണ്‍ലൈനില്‍ അടയ്ക്കണം.

ബുക്കിങ് തുക മോട്ടോര്‍വാഹന വകുപ്പിന്റെ ദേശസാല്‍കൃത ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കാനും ഓണ്‍ലൈന്‍ റീഫണ്ട് സംവിധാനം ഏര്‍പ്പെടുത്താനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ബുക്കിങ് തുക അന്നുതന്നെ ട്രഷറിയില്‍ അടയ്ക്കണമെന്ന് ധനവകുപ്പ് കര്‍ശനനിര്‍ദേശം നല്‍കി.

ലേലം ഉറപ്പിക്കുന്ന തുകമാത്രമാണ് സര്‍ക്കാരിന് അവകാശപ്പെടാവുന്നത്. മറ്റുള്ളവ ബുക്കിങ് അഡ്വാന്‍സ് മാത്രമാണ്. നമ്ബര്‍ അനുവദിച്ചില്ലെങ്കില്‍ തിരിച്ചുനല്‍കാമെന്ന ഉറപ്പോടെയാണ് ഈ തുക വാങ്ങുന്നത്.

റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബുക്കിങ് സൈറ്റുകളില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക സ്വയം തിരിച്ചെത്തുന്ന റീഫണ്ട് സംവിധാനമുണ്ട്. ഇതേ മാതൃകയില്‍ ഓണ്‍ലൈന്‍ റീഫണ്ട് സംവിധാനം സജ്ജീകരിച്ചാല്‍ ഫാന്‍സി നമ്ബര്‍ ലേലം കൂടുതല്‍ സ്വീകാര്യമാകും.

NO COMMENTS