ഫേസ്ബുക്ക് ആധാര്‍ വിവരങ്ങള്‍ ചോദിച്ചത് അന്വേഷിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി

280

ന്യൂഡല്‍ഹി: ഫേസ്ബുക്ക് പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍ വിവരങ്ങള്‍ ചോദിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യസഭയിലാണ് രവിശങ്കര്‍ പ്രസാദ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് ആധാര്‍ വിവരങ്ങള്‍ ചോദിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, എന്നാല്‍ വിവരങ്ങള്‍ നിര്‍ബന്ധമല്ലെന്നാണ് താന്‍ മനസിലാക്കിയതെന്നും, എങ്കിലും ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.