യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

190

കണ്ണൂർ: യുവതിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിട്ടയേർഡ് നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പെരിങ്ങോം സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വർക്കല സ്വദേശിയും ഡിഎംആർസി ജീവനക്കാരനുമായ ബൈജുവാണ് പയ്യന്നൂർ പൊലീസിന്‍റെ പിടിയിലായത്.വിവാഹബ്യൂറോ വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിൽകൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനും നിലവിൽ എറണാകുളത്ത് ഡിഎംആർസിയിൽ ജീവനക്കാരനുമായ വർക്കല സ്വദേശി ബൈജു വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ ജൂൺ മാസമാണ് യുവതി പരാതി നൽകിയത്. ഭർത്താവുമായി പിരിഞ്ഞ യുവതി പുനർ വിവാഹത്തിനായി പയ്യന്നൂരിലെ ഒരു വിവാഹ ബ്യൂറോയിൽ രജിസ്റ്റർ ചെയ്തിരുന്നു.പ്രതിയായ ബൈജുവും ഇവിടെ പേര് ചേർത്തിരുന്നു.
ബ്യൂറോ വഴി യുവതിയെ പരിചയപ്പെട്ട ബൈജു ഇവരുമായി സൗഹൃദത്തിലായി.ഉടൻ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറശ്ശിനിക്കടവ്,കണ്ണൂർ എന്നിവിടങ്ങളിലെ ലോഡ്ജിലും പെരിങ്ങോത്തെ യുവതിയും വീട്ടിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.പയ്യന്നൂർ സി ഐ ആസാദിന്‍റെ നേതൃത്ത്വത്തിലുളള സംഘം എറണാകുളത്ത് വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ബൈജുവിനെ കോടതിയിൽ ഹാജരാക്കി.