തിരഞ്ഞെടുപ്പുനടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു;ഉത്തര്‍പ്രദേശില്‍ ബിജെപി

207

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുനടന്ന സംസ്ഥാനങ്ങളിലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടു. ടൈംസ് നൗ VMR സര്‍വേ അനുസരിച്ച്‌ ഉത്തര്‍പ്രദേശില്‍ ആകെയുള്ള 403 സീറ്റുകളില്‍ 190മുതല്‍ 210 വരെ സീറ്റുകള്‍ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് സര്‍വ്വേ. സമാജ് വാദി-കോണ്‍ഗ്രസ്സ് സഖ്യം 120 സീറ്റും നേടുമെന്നും പറയുന്നു. ന്യൂസ് എക്സ് പോളും ഉത്തര്‍പ്രദേശ് ബി.ജെ.പി നേടുമെന്ന് പ്രവചിച്ചു. ബി.ജെ.പി. ഒറ്റയ്ക്ക് 185 സീറ്റ് നേടുമെന്നും എസ്.പി.കോണ്‍ഗ്രസ് സഖ്യം 130 സീറ്റുകള്‍ പരമാവധി നേടുമെന്നുമാണ് പ്രവചനം. ബിഎസ്പി 90 സീറ്റ് നേടും.

അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസെന്ന് ഇന്ത്യടിവി സിവോട്ടര്‍ സര്‍വേഫലം പ്രഖ്യാപിച്ചു. കോണ്‍ 62 മുതല്‍ 71 വരെ സീറ്റ് നേടും. എഎപി 42 മുതല്‍ 51 സീറ്റു നേടുമെന്നും നിലവിലെ ഭരണമുന്നണിയായ അകാലിദള്‍,ബിജെപി സഖ്യം 4 മുതല്‍ 7 വരെ സീറ്റിലൊതുങ്ങുമെന്നുമാണ് പ്രവചനം. ഇന്ത്യ ടുഡേ യുടേയും ആക്സിസിന്റെയും സര്‍വേ ഫലത്തിലും കോണ്‍ഗ്രസ്സിനു തന്നെയാണ് പഞ്ചാബില്‍ മുന്‍തൂക്കം.

ഇന്ത്യ ടി വി സര്‍വ്വേ അനുസരിച്ച്‌ ഗോവയില്‍ ബിജെപി 15-21 കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുമെന്ന് സര്‍വേ. കോണ്‍ഗ്രസ്സിന് 12 മുതല്‍ 18 വരെ സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് 4 സീറ്റും ലഭിക്കും. ഗോവയില്‍ ആകെ 40 സീറ്റുകളാണുള്ളത്. അതില്‍ 21 സീറ്റുവേണം അധികാരത്തിലെത്താന്‍.

ന്യൂസ്24ഉം ചാണക്യയുടെയും സര്‍വേ ഫലം അനുസരിച്ച്‌ ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തും. ഇവിടെ ബിജെപിക്ക് 53 സീറ്റും കോണ്‍ഗ്രസ്സിന് 11 സീറ്റും ലഭിക്കുമെന്ന് പറയുന്നു.

മണിപ്പൂരില്‍ പതിനഞ്ചു വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ്സ് തേര്‍വാഴ്ചക്ക് അന്ത്യമാകുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. സി വോട്ടറിന്റെ ഫലം അനുസരിച്ച്‌ ബിജെപിക്കാണ് മുന്‍തൂക്കം. എന്നാല്‍ തൂക്കുമന്ത്രിസഭക്കുള്ള സാധ്യതയും തള്ളികളയുന്നില്ല.

NO COMMENTS

LEAVE A REPLY