തൊഴില്‍തട്ടിപ്പ് കേസില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് ബന്ധമുണ്ടെന്ന് സരിത നായർ

29

തിരുവനന്തപുരം: തൊഴില്‍തട്ടിപ്പ് കേസില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുന്‍ എം.ഡി സ്പര്‍ജന്‍ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ പുറത്ത്.

തട്ടിപ്പിനെ കുറിച്ച്‌ മന്ത്രിക്കും മുന്‍ എം.ഡിക്കും ഉത്തമബോധ്യമുണ്ടെന്ന് സരിത പരാതിക്കാരോട് പറയുന്നു. പണം നല്‍കിയ ശേഷം നിയമനം നടക്കാതെ വന്നതിനെ തുടര്‍ന്ന് സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു സരിതയുടെ ഈ പ്രതികരണം. നിയമനത്തെ കുറിച്ച്‌ മന്ത്രി ടി.പി രാമകൃഷ്ണനോട് സംസാരിക്കണമെന്നാണ് പണം നല്‍കിയവരോട് സരിത പറയുന്നത്. നിയമന ഉത്തരവ് വാങ്ങിവെക്കാമെന്ന് മന്ത്രിയുടെ പി.എ പറഞ്ഞതായും സരിത ശബ്ദരേഖയില്‍ പറയുന്നു.

തട്ടിപ്പിന് ഇരയായ പരാതിക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ സരിത നായരുടേതെന്ന് അവകാശ പ്പെടുന്ന ശബ്ദരേഖയുടെ വിശദാംശങ്ങളാണ് പുറത്തായത്. അഴിമതിക്കാരനായ ബെവ്കോ മുന്‍ എം.ഡി സ്പര്‍ജന്‍ കുമാര്‍, താന്‍ അഴിമതിക്കാരനല്ലെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും സരിത പറയുന്നു. തൈക്കാട് ബെവ്കോയുടെ ഒാഫീസില്‍ വന്ന് ജീവനക്കാരിയായ മീനാകുമാരിയെ കാണാന്‍ സരിത പണം നല്‍കിയവരോട് പറഞ്ഞതായും ശബ്ദരേഖ പുറത്തുവിട്ട ന്യൂസ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

തൊഴില്‍തട്ടിപ്പ് കേസില്‍ ബന്ധമില്ലായെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

ബെവ്കോ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണം തള്ളി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ രംഗത്തെത്തി. നിയമനങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു. തന്‍റെ പേര് പറയുന്നവരുമായി ഒരു കാലത്തും ബന്ധമില്ല. എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനത്തില്‍ തട്ടിപ്പുണ്ടായെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS