ക്ലീനിംഗ് എളുപ്പമാക്കാൻ അനന്തപുരിയിൽ ‘ ജി എസ് എക്സൽ ’ എത്തി

329

തിരുവനന്തപുരം : എളുപ്പത്തിൽ ക്ലീനിംഗ് ചെയ്യാവുന്നതും ഇന്ത്യൻ വിപണിയിൽ ശ്രദ്ധേയമായതുമായ ക്ലീനിംഗ് ഉൽപന്നങ്ങൾ, പട്ടം പ്ലാമൂടുള്ള’ ജി എസ് എക്സൽ എന്ന സ്ഥാപനത്തിൽ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കുന്നു.

ചെളിയും മണ്ണും മഴയും മൂലമുണ്ടാകുന്ന അഴുക്കുകൾ, തറയിലെ മൂലകളിൽ കട്ട പിടിച്ചിരിക്കുന്ന അഴുക്കുകൾ വീട്ടമ്മമാർക്കും, ക്ലിനിങ് ചെയ്യുന്നവർക്കും എളുപ്പത്തിൽ വൃത്തിയാക്കാൻ ഏറെ അനുയോജ്യമായതും, പ്രത്യേകിച്ച് നിങ്ങളുടെ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഏറ്റവും മികച്ച ഗുണനിലവാരമുള്ളതുമായ ഉത്പന്നങ്ങളാണ് വിപണിയിലെത്തുന്നത്.

പ്രകൃതിരമണീയമായ സോപ്പുകൾ, സോപ്പുകളിൽ പ്രധാനം രാമച്ചം ബദാo തുടങ്ങി ചേരുവകളെല്ലാം ചേർന്ന കളിമൺ സോപ്പാണ്. കൂടാതെ സോപ്പ് പൊടി ,ടോയ്ലറ്റ് ക്ലീനർ, സാരി ഷാമ്പൂ, തുടങ്ങി ക്ലീനിങ് സാധനങ്ങളുടെ ശേഖരമാണ് ജി എസ് എക്സലിലുള്ളത്. പ്രശസ്ത സീരിയൽ നിർമ്മാതാവ് ‘ബിനു കെ പുന്നൂസും ‘സീത സീരിയൽ അഭിനേതാക്കളും ചേർന്ന് നവംബർ 4 നു രാവിലെ 10 മണിക്ക് ഉത്ഘാടനം ചെയ്തു.

ആദ്യ വിൽപ്പന സീത സീരിയലിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ ലെബിനി ബിനുവാണ് നിർവഹിക്കുന്നത്. ഏറ്റുവാങ്ങുന്നത് തിരുവനന്തപുരം റ്റാലെന്റ് അക്കാഡമിയുടെ മാനേജിങ് ഡയറക്ടർ ഗിരീഷ് നെയ്യാർ ആണ് .
ജി എസ് എക്സലിന്റെ മാനേജിങ് ഡയറക്ടർ ഗിരീഷ് കോന്നിയാണ് .ഗൗരി ഗിരീഷ് ,എയ്ന ഗിരീഷ് ,ഋഷികേശ് മാനേജർമാരാണ്.

NO COMMENTS