മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​രം മു​ഹ​മ്മ​ദ് സു​ള്‍​ഫി​ഖ​റു​ദ്ദീ​ന്‍ (83) അ​ന്ത​രി​ച്ചു.

163

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​രം മു​ഹ​മ്മ​ദ് സു​ള്‍​ഫി​ഖ​റു​ദ്ദീ​ന്‍ (83) അ​ന്ത​രി​ച്ചു. 1956 മെ​ല്‍​ബ​ണ്‍ ഒ​ളി​മ്ബിം​ക്സി​ല്‍ നാ​ലാം സ്ഥാ​ന​ത്തെ​ത്തി ച​രി​ത്ര​ത്തി​ല്‍ ഇ​ടം​നേ​ടി​യ ടീ​മി​ല്‍ അം​ഗ​മാ​യി​രു​ന്നു മു​ഹ​മ്മ​ദ് സു​ള്‍​ഫി​ഖ​റു​ദ്ദീ​ന്‍.
മെ​ല്‍​ബ​ണി​ല്‍ വെ​ങ്ക​ല മെ​ഡ​ലി​നു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ല്‍ രാ​ജ്യ​ത്തി​ന്‍റെ ഫു​ട്ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ ഇ​ന്നോ​ള​മു​ള്ള ഏ​റ്റ​ലും വ​ലി​യ നേ​ട്ട​മാ​യി മെ​ല്‍​ബ​ണി​ലെ നാ​ലാം സ്ഥാ​നം. മെ​ല്‍​ബ​ണി​ല്‍ ടീം ​ഇ​ന്ത്യ​യി​ല്‍ സു​ള്‍​ഫി​ഖ​റു​ദ്ദീ​ന്‍ അം​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ല്‍​പോ​ലും ക​ളി​ച്ചി​രു​ന്നി​ല്ല. സു​ള്‍​ഫി​ഖ​റു​ദ്ദീ​ന്‍ 1958 ടോ​ക്കി​യോ ഏ​ഷ്യ​ന്‍ ഗെ​യിം​സ് ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. 1955 മു​ത​ല്‍ 1967 വ​രെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു സു​ള്‍​ഫി​ഖ​റു​ദ്ദീ​ന്‍.

NO COMMENTS