എഎസ്‌ഐ യെ വെടിവച്ചു കൊലപ്പെടുത്തിയവർ കേരള ത്തിലേക്കു കടന്നത് കറുത്ത മഹീന്ദ്ര സ്കോര്‍പ്പിയോയില്‍.

162

തിരുവനന്തപുരം :കളിയിക്കാവിളയില്‍ എഎസ്‌ ഐ വില്‍സണിനെ വെടിവച്ചു കൊലപ്പെടുത്തിയ ആയുധധാരികള്‍ കേരളത്തിലേക്കു കടന്നത് കറുത്ത മഹീന്ദ്ര സ്കോര്‍പ്പിയോ.TN 57 AW 1559 എന്ന നമ്പരിലെ കാറിൽ. തിരുവനന്തപുരം ഭാഗത്തേ ക്കാണ് കാര്‍ പോയതെന്നും. കാറിനെ ക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിച്ചാല്‍ ബന്ധ പ്പെടണമെന്നും കാണിച്ചു കൊണ്ട് കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലേക്കും പൊലീസ് സന്ദേശമയച്ചു.

എഎസ്‌ഐയെ വെടിവച്ചു കൊന്നശേഷമാണ് കേരളത്തിലേക്ക് ഇവര്‍ കടന്നത് എന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും പൊലീസ് നല്‍കി. ഇവര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴ്നാട് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. തമിഴ്നാട് സ്വദേശികളായ തൗഫിക്, അബ്ദുല്‍ ഷമീം എന്നിവരുള്‍പ്പെടുന്ന സംഘമാണ് കടന്നതെന്നാണ് സംശയിക്കുന്നത്.

കാറിനെ സംബന്ധിച്ചു ചിത്രങ്ങളോ വിഡിയോ യോ ഉണ്ടെങ്കില്‍ പൊലീസിന്റെ 9497980953 നമ്ബരിലെ വാട്സാപ്പിലേക്ക് അയയ്ക്ക ണമെന്നും നിര്‍ദേശിച്ചു. എഎസ്‌ഐ യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്നാട് ഡിജിപി തിരുവനന്തപുരത്തെത്തി.

NO COMMENTS