ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക്

348

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ചെല്‍സിക്ക് . വെസ്റ്റ് ബ്രോംവിച്ച്‌ ആല്‍ബിയോനിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയം കൈവരിച്ചത്. ഇതോടെ ചെല്‍സിക്ക് ആറാം കിരീടം എന്ന നേട്ടം സ്വന്തമായി. പകരക്കാരനായി കളത്തിലിറങ്ങിയ മിച്ചി ബാട്സായിയാണ് 82-ാം മിനിറ്റില്‍ ചെല്‍സിക്കായി ഗോള്‍ നേടിയത്. പല അവസരങ്ങളും ഇരു ടീമുകളും പാഴാക്കി. ഇരു ടീമിന്റെ താരങ്ങളും മോശം കളി പുറത്തെടുത്തപ്പോള്‍ മൂന്ന് തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു.

NO COMMENTS

LEAVE A REPLY