വൈവാഹിക സാക്ഷരത ഉറപ്പു വരുത്തണം: വനിതാ കമ്മീഷന്‍ അംഗം

94

കാസറഗോഡ് : കല്യാണ ആഘോഷത്തിനല്ല; വൈവാഹിക ജീവിതത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അതിനു വൈവാഹിക സാക്ഷരത ഉറപ്പു വരുത്തണമെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു. തളങ്കര മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജില്‍ വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രിമാരിറ്റല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍

വിവാഹത്തിന്റെ ക്ഷണക്കത്ത് തെരഞ്ഞെടുക്കുന്നതു മുതല്‍ ഹണിമൂണ്‍ ട്രിപ്പ് വരെ പ്ലാന്‍ ചെയ്യുന്ന ഒരുക്കങ്ങള്‍ക്ക് രക്ഷിതാക്കളും വധുവരന്‍മാരും എടുക്കുന്ന പ്രയത്‌നവും വ്യയം ചെയ്യുന്ന പണവും പൊങ്ങച്ച സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതേസമയം വൈവാഹിക ജീവിതത്തെ കുറിച്ച് പഠിക്കാനും മാനസിക-ശാരീരിക വൈജ്ഞാനിക തയ്യാറെടുപ്പുകള്‍ എടുക്കുന്നതിനും കാര്യമായ പ്രാധാന്യം നല്‍കാത്തത് ആശങ്കാജനകമാണെന്ന് ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.

NO COMMENTS