എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മ്മാണം ഫെബ്രുവരി ഒന്നിന് ആരംഭിക്കും- കളക്ടര്‍

156

കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി 2013 മുതല്‍ 2019വരെ 204 പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഇതില്‍ 103 പദ്ധതികള്‍ 2019 ലാണ് പൂര്‍ത്തീകരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മ്മാണം ഫെബ്രു വരി ഒന്നിന് ആരംഭിക്കും. ഇതോടെ കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെട്ട മുഴുവന്‍ പദ്ധതികളും നടപ്പിലാ കും. ഫെബ്രുവരി ഒന്നിന് കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍കോളേജ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ഹോസ്ദുര്‍ഗില്‍ ഈ മാസം 18 നും വെള്ളരിക്കുണ്ട് 30നും നടക്കും. കാസര്‍കോട് ഫെബ്രുവരി ആറിനും മഞ്ചേശ്വരത്ത് 13നും അദാലത്ത് നടക്കും. അദാലത്തിലേക്ക് ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. 2017ന് ശേഷമുള്ള 23000 ഫയലുകള്‍ ഈര്‍ജ്ജിതമായി തീര്‍പ്പാക്കിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കളക്ടര്‍ അനുമോദിച്ചു. 4718 ഫയലുകള്‍ മാത്രണ് തീര്‍പ്പാക്കാനായി റവന്യൂവില്‍ അവശേഷിക്കുന്നത്.

ജില്ലയില്‍ രൂക്ഷമാകുന്ന ജലക്ഷാമം നേരിടാന്‍ 2400 തടയണകള്‍ നിര്‍മ്മിക്കുന്ന തടയണ ഉത്സവം പ്രവര്‍ത്തനങ്ങള്‍ സക്രിയമാണ്. ഇതില്‍ 1700 എണ്ണം പൂര്‍ത്തിയാക്കി. സീറോ വേസ്റ്റ് കാസര്‍കോട് ഉടന്‍ യാധാര്‍ത്ഥ്യമാകും. പൈറോലിസിസ് സാങ്കോതിക വിദ്യ ഉപയോഗിച്ച് പ്രാവര്‍ത്തിക്കുന്ന രീതിയാകും ഇതിന് ഉപയോഗിക്കുന്നത് പെരിയ എയര്‍സ്ട്രിപ്പിന് കേന്ദ്രാനുമതി ലഭിച്ചതായും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

കിഫ്ബി യുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസന പ്രദര്‍ശനവും ബോധവത്കരണ പരിപാടികളും ജനുവരി 28,29,30 തീയ്യതികളില്‍ കാസര്‍കോട് നടക്കുമെന്നും കേരള നിര്‍മ്മിതി എന്ന പരിപാടി ജനുവരി 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 27ന് നടത്തുന്ന പട്ടയമേളയില്‍ 2000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്നും മേള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു. 1802 പട്ടയങ്ങള്‍ ഇതിനകം തയ്യാറായതായി അദ്ദേഹം അറിയിച്ചു.

NO COMMENTS