ദുബായ് വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഏഴായിരം യുഎസ് ഡോളര്‍ നഷ്ടപരിഹാരം

188

ദുബായ്: വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഏഴായിരം യുഎസ് ഡോളര്‍വീതം എമിറേറ്റസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന് 2000 ഡോളറാണ് വിമാനകമ്പനി കണക്കുകൂട്ടിയത്. അപകടത്തെ തുടര്‍ന്നുണ്ടായ സമയ നഷ്ടത്തിനും മാനസിക സംഘര്‍ഷത്തിനുംമായി ഓരോ ആള്‍ക്കും 5000ഡോളര്‍ വീതവും നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച രേഖാമൂലമുള്ള അറിയിപ്പ് എമിറേറ്റ്സ് യാത്രകാര്‍ക്ക് നല്‍കി. യാത്രചെയ്തതിന്‍റെ രേഖകളും പാസ്പോര്‍ട്ടും , തിരിച്ചറിയല്‍കാര്‍ഡും സമര്‍പ്പിക്കുന്ന മുറക്ക് പണം അയച്ചുകൊടുക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവന്തപുരത്ത് നിന്ന് ദുബായിലേക്ക് വരികയായിരുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ് ലാന്‍റിംഗിനിടെ അപകടത്തില്‍ പെട്ടത്.