വൈദ്യുതി ബോർഡിന്റെ ട്രൂയിംഗ് അപ്പ് പെറ്റീഷൻ: അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാം

17

സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ 2018-19 വർഷത്തെ വരവുചെലവ് കണക്കുകൾ ട്രൂയിംഗ് അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനിൻമേൽ പൊതുജനങ്ങൾക്കും ബന്ധപ്പെട്ടവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാം. കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org യിൽ പെറ്റീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ തപാൽമാർഗമോ ഇ-മെയിൽ (kserc@erckerala.org) മുഖേനയോ ജൂലൈ 26ന് മുമ്പ് സമർപ്പിക്കാം.
പൊതു തെളിവെടുപ്പ് ജൂലൈ 27 ന് എറണാകുളത്ത് നടത്തും. തെളിവെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 26ന് മുമ്പ് ഫോൺ നമ്പർ സഹിതം kserc@erckerala.org ൽ ഇ-മെയിലായി വിവരം സെക്രട്ടറിയെ അറിയിക്കണം. പൊതു തെളിവെടുപ്പിന്റെ വേദിയും സമയവും പിന്നീടറിയിക്കും.

NO COMMENTS