തദ്ദേശ തെരഞ്ഞെടുപ്പ് – സംവരണ വാർഡുകൾ നിശ്ചയിച്ചു

64

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തെരഞ്ഞെടുപ്പിനായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡുകൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചു. പെരുങ്കടവിള, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തു പരിധിയിലുളള 13 ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡുകളാണ് ഇന്ന് (സെപ്റ്റംബർ 29) നിശ്ചയിച്ചത്. പാറശ്ശാല, വർക്കല, നേമം ബ്ലോക്ക് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡുകൾ സെപ്റ്റംബർ 28-ന് നിശ്ചയിച്ചിരുന്നു.

നാളെ (സെപ്റ്റംബർ 30) നെടുമങ്ങാട്, വാമനപുരം, അതിയന്നൂർ ബ്ലോക്ക് പരിധിയിലും, ഒക്ടോബർ 1-ന് വെളളനാട്, കിളിമാനൂർ, ചിറയിൻകീഴ് ബ്ലോക്ക് പരിധിയിലുമുളള ഗ്രാമപഞ്ചായത്തുകളിലെ സംവരണവാർഡുകളുടെ നറുക്കെടുപ്പ് നടക്കും. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജോൺ സാമുവൽ എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പിന്റെ നടപടി ക്രമങ്ങൾ.

ഇന്ന് നിശ്ചയിച്ച സംവരണ വാർഡുകൾ

വെളളറട ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 06, 07, 08, 12, 13, 17, 18, 19, 20, 21
പട്ടികജാതി സംവരണം : 23

കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 03, 08, 10, 11, 14, 16, 18, 19
പട്ടികജാതി സ്ത്രീ സംവരണം : 12
പട്ടികജാതി സംവരണം : 07

കൊല്ലയിൽ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 03, 05, 06, 08, 09, 11, 13
പട്ടികജാതി സ്ത്രീ സംവരണം : 15
പട്ടികജാതി സംവരണം : 04

പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 04, 06, 08, 09, 11, 13
പട്ടികജാതി സംവരണം : 12

ആര്യങ്കോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 02, 07, 08, 10, 11, 13, 14
പട്ടികജാതി സ്ത്രീ സംവരണം : 16
പട്ടികജാതി സംവരണം : 03

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 03, 04, 05, 09, 11, 14
പട്ടികജാതി സ്ത്രീ സംവരണം : 13
പട്ടികജാതി സംവരണം : 06

കളളിക്കാട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 03, 04, 10, 11, 13
പട്ടികജാതി സംവരണം : 12
പട്ടികവർഗ്ഗ സംവരണം : 08

അമ്പൂരി ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 02, 03, 04, 05, 09, 10, 11
പട്ടികജാതി സംവരണം : 07
പട്ടികവർഗ്ഗ സംവരണം : 08

പോത്തൻകോട് ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 05, 06, 08, 13, 15, 17
പട്ടികജാതി സ്ത്രീ സംവരണം : 14
പട്ടികജാതി സംവരണം : 18

മംഗലപുരം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 03, 04, 06, 07, 10, 13, 17
പട്ടികജാതി സ്ത്രീ സംവരണം : 02, 08
പട്ടികജാതി സംവരണം : 09, 16

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 08, 09, 11, 14, 15
പട്ടികജാതി സ്ത്രീ സംവരണം : 05, 13
പട്ടികജാതി സംവരണം : 18

കഠിനംകുളം ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 05, 06, 07, 12, 13, 14, 16, 17, 18, 22
പട്ടികജാതി സ്ത്രീ സംവരണം : 20
പട്ടികജാതി സംവരണം : 11

അഴൂർ ഗ്രാമപഞ്ചായത്ത്
സ്ത്രീ സംവരണ വാർഡുകൾ : 01, 02, 04, 06, 11, 15, 16
പട്ടികജാതി സ്ത്രീ സംവരണം : 03, 14
പട്ടികജാതി സംവരണം : 17

നാളെ (30 സെപ്റ്റംബർ) നറുക്കെടുപ്പു നടക്കുന്ന പഞ്ചായത്തുകൾ

രാവിലെ 10ന് കരകുളം, അരുവിക്കര(10:15), വെമ്പായം(10:30), ആനാട്(10:45), പനവൂർ(11:00), വാമനപുരം(11:15), മാണിക്കൽ(11:30), നെല്ലനാട്(11:45), പുല്ലമ്പാറ(12:00), നന്ദിയോട്(12:15), പെരിങ്ങമ്മല(12:30), കല്ലറ(12:45), പാങ്ങോട്(1:00), അതിയന്നൂർ(2:15), കാഞ്ഞിരംകുളം(2:30), കരുംകുളം(2:45), കോട്ടകാൽ(3:00), വെങ്ങാനൂർ(3:15).

നാളെ (ഒക്ടോബർ ഒന്ന്) രാവിലെ 10ന് കാട്ടാക്കട, വെള്ളനാട്(10:15), പൂവച്ചൽ(10:30), ആര്യനാട്(10:45), വിതുര(11:00), കുറ്റിച്ചൽ(11:15), ഉഴമലയ്ക്കൽ(11:30), തൊളിക്കോട്(11:45), പുളിമാത്ത്(12:00), കരവാരം(12:15), നഗരൂർ(12:30), പഴയകുന്നുമ്മേൽ(12:45), കിളിമാനൂർ(1:00), നാവായിക്കുളം(2:15), മടവൂർ(2:30), പള്ളിക്കൽ(2:45), ചിറയിൻകീഴ്(3:00), കടയ്ക്കാവൂർ(3:15), വക്കം(3:30), അഞ്ചുതെങ്ങ്(3:45), കിഴുവിലം(4:00), മുദാക്കൽ(4:15) ഗ്രാമ പഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.

ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനു രാവിലെ 10ന് തുടങ്ങും. പാറശാല(10:00), വർക്കല(10:20), നേമം(10:40), പെരുങ്കടവിള(11:00), പോത്തൻകോട്(11:20), നെടുമങ്ങാട്(11:40), വാമനപുരം(12:00), അതിയന്നൂർ(12:20), വെള്ളനാട്(12:40), കിളിമാനൂർ(2:00), ചിറയിൻകീഴ്(3:30) എന്നിങ്ങനെയാണു സമയക്രമം.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ അഞ്ചിനു വൈകിട്ട് നാലിനും നടക്കും.

NO COMMENTS