പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

201

ന്യൂഡല്‍ഹി: പൊതുമുതലും സര്‍ക്കാര്‍ സംവിധാനവും ഉപയോഗിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണം നല്‍കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പൊതു മുതല്‍ ഉപയോഗിച്ച്‌ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ സ്ഥാപിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.പൊതുമുതല്‍ ദുരുപയോഗം ചെയ്ത് പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പൊതുസ്ഥാലങ്ങളില്‍ സ്ഥാപിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശില്‍ ബിഎസ്പി അധികാരത്തിലിരുന്നപ്പോള്‍ അവരുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമകള്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചത് വിവാദമായിരുന്നു.പൊതു മുതലോ പൊതു സ്ഥലങ്ങളോ സര്‍ക്കാര്‍ സംവിധാനങ്ങളോ ഉപയോഗിച്ച്‌ ഏതെങ്കിലും തരത്തിലുള്ള പ്രചാരണങ്ങളോ പരസ്യങ്ങളോ പാര്‍ട്ടിക്കോ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിനോ നല്‍കാന്‍ പാടില്ല. ഈ നിര്‍ദ്ദേശം ലംഘിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനെ ധിക്കരിക്കലായി കണക്കാക്കി നടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.മായാവതി സര്‍ക്കാരിന്റെ കാലത്ത് ആനയുടെ പ്രതിമകള്‍ സ്ഥാപിച്ചത് സംബന്ധിച്ച്‌ ഒരു സന്നദ്ധ സംഘടനയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. ഈ വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് അഭിപ്രായമാരാഞ്ഞിരുന്നു. മിക്കവാറും എല്ലാ പാര്‍ട്ടികളും കമ്മീഷന്റെ അഭിപ്രായത്തെ പിന്‍തുണച്ചിരുന്നു.

NO COMMENTS

LEAVE A REPLY