ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ എം-3 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കും; തിരഞ്ഞെടുപ്പ് കമ്മിഷന്‍

206

ന്യൂഡല്‍ഹി: 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പുതിയ എം-3 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയ വോട്ടിങ് യന്ത്രങ്ങള്‍ വരുന്നതോടെ സുരക്ഷിത്വം ഉറപ്പാക്കുകയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ലക്ഷ്യം. ബുധനാഴ്ച സ്ഥാനമൊഴിഞ്ഞ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ നസിം സെയ്ദിയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വിശദീകരിച്ചത്. പുതിയ യന്ത്രങ്ങളില്‍ വോട്ട് ശരിയായാണോ രേഖപ്പെടുത്തിയതെന്ന് വോട്ടര്‍മാര്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം (വി.വി.പാറ്റ്) ഏര്‍പ്പെടുത്തും. പുത്തന്‍ സങ്കേതികവിദ്യയുപയോഗിക്കുന്ന എം-3 വോട്ടിങ് യന്ത്രങ്ങളില്‍ സോഫ്റ്റ് വെയര്‍ തകരാറുകളും മറ്റ് സങ്കേതിക പിഴവുകളും എളുപ്പം പരിഹരിക്കാന്‍ സാധിക്കും. ഇതിന്റെ മറ്റൊരു സവിശേഷതയാണ് ഡിജിറ്റല്‍ സെര്‍ട്ടിഷിക്കേഷന്‍.
ബാലറ്റ് യൂണിറ്റിലും കണ്‍ട്രോള്‍ യൂണിറ്റിലും കൃത്രിമത്വം നടത്താന്‍ ശ്രമിച്ചാല്‍ വോട്ടിങ് യന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും. വരുന്ന ഓഗസ്റ്റ് മാസം മുതല്‍ ഇലട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ഇ.സി.െഎ.എല്‍.) യിലും ഭാരത് ഇലക്‌ട്രോണിക്സിലും(ഭെല്‍) യന്ത്രങ്ങളുടെ നിര്‍മ്മാണം തുടങ്ങും.