ന​രേ​ന്ദ്ര മോ​ദി – അ​മി​ത് ഷാ എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം.

157

ന്യൂ​ഡ​ല്‍​ഹി: മോ​ദി​ക്കും ഷാ​യ്ക്കു​മെ​തി​രേ 11 പ​രാ​തി​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ന​ല്‍​കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ ​എ​ന്നി​വ​ര്‍​ക്കെ​തി​രാ​യ പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം.

ഈ ​മാ​സം ആ​റി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും മു​ന്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​തി​ല്‍ ര​ണ്ടെ​ണ്ണ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ മോ​ദി​ക്കു ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​മ​ര്‍​ശ​ത്തി​ലും പു​ല്‍​വാ​മ​യി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്‍​മാ​രു​ടെ പേ​രി​ല്‍ വോ​ട്ടു ചോ​ദി​ച്ച​തി​ലു​മാ​ണ് ക​മ്മീ​ഷ​ന്‍ മോ​ദി​ക്കു ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ​ത്.

ച​ട്ട​ലം​ഘ​ന പ​രാ​തി​ക​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ട​യി​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി എം​പി സു​ഷ്മി​താ ദേ​വാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. വ്യാ​ഴാ​ഴ്ച കേ​സ് പ​രി​ഗ​ണ​ന​യ്ക്കു വ​ന്ന​പ്പോ​ള്‍ പ​രാ​തി​ക​ളി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വ​രെ സ​മ​യം വേ​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി നി​ര​സി​ച്ചു. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് മോ​ദി​ക്കും ഷാ​യ്ക്കു​മെ​തി​രേ കോ​ണ്‍​ഗ്ര​സ് ആ​ദ്യ പ​രാ​തി ന​ല്‍​കു​ന്ന​ത്.

NO COMMENTS