ഇന്ന് ചെറിയ പെരുന്നാള്‍

371

കോഴിക്കോട് : വ്രതാനുഷ്ഠാനങ്ങള്‍ക്ക് അവസാനമായി, മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിലെ മുസ്ലീംങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ (ഈദ് അല്‍ ഫിത്തര്‍) ആഘോഷിക്കും. കോഴിക്കോട് കപ്പക്കലാണ് ഇന്നലെ ശവ്വാല്‍ മാസപ്പിറവി കണ്ടത്. കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരലി തങ്ങളുമാണ് ഇന്ന് ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് അറിയിച്ചത്. പിറ കണ്ടെന്ന് പാളയം ഇമാമും അറിയിച്ചിരുന്നു. തെക്കന്‍ കേരളത്തിലും ഇന്ന് ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളയം ഇമാം അറിയിച്ചു.

NO COMMENTS