വിദ്യാഭ്യാസ ധനസഹായം – അപേക്ഷ ക്ഷണിച്ചു

117

തൃശൂർ : അതിക്രമത്തിനിരായി കൊല്ലപ്പെട്ടവരുടെയും കിടപ്പിലായവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും മക്കൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകുന്നു.

അഞ്ച് വയസ്സിൽ താഴെയുളള കുട്ടികൾക്കും ഒന്നു മുതൽ അഞ്ച് വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 3000 രൂപയും ആറു മുതൽ പത്ത് വരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 5000 രൂപയും പ്ലസ്ടു, ഐടിഐ, പോളിടെക്‌നിക്ക് എന്നീ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 7500 രൂപയും പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുളള ബിരുദ ക്ലാസ്സു കളിലുളളവർക്ക് 10000 രൂപയും പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുളള ബിരുദാനന്തര ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് 15000 രൂപയും സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്‌സ് പഠിക്കുന്നവർക്ക് 10000 രൂപയുമാണ് ഒരു അക്കാദമിക് വർഷം ലഭിക്കുക.

വിശദവിവരങ്ങളും അപേക്ഷഫോറവും അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26. ഫോൺ : 0487-2363999.

NO COMMENTS