ഇടമലയാര്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ അടച്ചു

267

കൊച്ചി: ഇടമലയാര്‍ അണക്കെട്ടിന്റെ സംഭരണ ശേഷിയെക്കാള്‍ ജലനിരപ്പ്‌ കുറഞ്ഞതോടെ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. 169 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. 168.95 മീറ്ററാണ് ഇപ്പോഴുള്ള ജലനിരപ്പ്‌. ജലനിരപ്പ് താഴ്ന്നതോടെ രാവിലെ ഏഴുമണിക്ക് തന്നെ മൂന്നാം നമ്ബര്‍ ഷട്ടര്‍ അടച്ചിരുന്നു. ഒരു ഷട്ടര്‍ ഉച്ചയോടെ അടക്കും. ഇടമലയാറിലെ മൂന്ന് ഷട്ടറുകള്‍ തുറന്നു വിട്ടതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. സമീപപ്രദേശങ്ങളില്‍ വെള്ളം കയറിയതോടെ നെടുമ്ബാശേരി വിമാനത്തിന്റെ പ്രവര്‍ത്തനം രണ്ടു മണിക്കൂര്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

NO COMMENTS