സാമ്പത്തിക സംവരണ ബില്‍ ലോക്സഭയിൽ പാസായി ; 323 പേർ ബില്‍ അനുകൂലിച്ചു

217

ദില്ലി: സാമ്പത്തികസംവരണ ബില്‍ സോക്സഭയില്‍ പാസായി. 323 പേരണ് ബില്ലിനെ അനുകൂലിച്ചത്. അതേസമയം മൂന്ന് പേര്‍ ബില്ലിനെ എതിര്‍ത്തു. സാമ്പത്തിക ബില്ലില്‍ ചര്‍ച്ചയ്ക്ക് ശേഷമേ തീരുാമനമെടുക്കാനാകൂ എന്ന് പറഞ്ഞ സിപിഎമ്മും കോണ്‍ഗ്രസും ബില്ലിനെ അനുകൂലിക്കുകയായിരുന്നു. ബില്‍ രാജ്യസഭ നാളെ പരിഗണിക്കും.കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗഹ്‌ലോത്താലായിരുന്നു ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നത്.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയുള്ള നീക്കം നടന്നത്. സാമ്പത്തിക സംവരണ തീരുമാനത്തിന് നിയമസാധുതയുണ്ടെന്നു സാമൂഹികനീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് പറഞ്ഞു. തീരുമാനം സുപ്രീംകോടതി തള്ളില്ല. ഭരണഘടനാ ഭേദഗതി സുപ്രീംകോടതിക്കു തള്ളാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ 15, 16 അനുഛേദത്തില്‍ മാറ്റം വരുത്താനാണു നീക്കം. സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അതേസമയം അണ്ണാ ഡിഎംകെ ലോക്സഭ ബഹിഷ്കരിച്ചു. അതേസമയം ബില്‍ ജെപിസിക്കു വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നുവെന്നും കോണ്‍ഗ്രസ് അറിയിക്കുകയായിരുന്നു.

പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയ ശേഷമാണു സംവരണ ബില്‍ ലോക്സഭ പരിഗണിച്ചത്. അതേസമയം സാമ്പത്തിക ബില്ലിനെ തത്വത്തില്‍ എതിര്‍ക്കുന്നില്ലെന്ന് സി.പി.എമ്മും ബില്ലിനൊപ്പമാണെന്ന് കോണ്‍ഗ്രസും നിലപാടെടുത്തെങ്കിലും സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധവും മുന്നോക്ക പ്രീണനമാണെന്നുമെല്ലാം വിമര്‍ശിച്ചാണ് ദലിത് നേതാക്കള്‍ രംഗത്ത് വന്നിരിക്കുകയാണ്.

സംവരണത്തിന്റെ അടിസ്ഥാന ലക്ഷ്യം ചരിത്രപരമായ അസന്തുലിതത്വവും അധികാര പ്രാതിനിധ്യമില്ലായ്മയും പരിഹരിക്കലാണെന്നും ദാരിദ്ര നിര്‍മാര്‍ജനമല്ലെന്നുമാണ് വിമര്‍ശനം. സംവരണം ഒരു ദാരിദ്ര നിര്‍മാര്‍ജന പദ്ധതിയല്ലെന്നും ദളിത് നേതാക്കള്‍ ഉന്നയിക്കുന്നു. ജനസംഖ്യാ ആനുപാതത്തേക്കാള്‍ അധികാര പ്രാതിനിധ്യം കിട്ടുന്ന ജനങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ഇത് തെളിഞ്ഞ ഭരണഘടനാ ലംഘനവും ഉന്നത ജാതിക്കാരെ പ്രീണിപ്പിക്കുന്നതുമാണെന്ന് അഖിലേന്ത്യാ ദലിത് കോണ്‍ഫഡറേഷന്‍ ചെയര്‍മാന്‍ അശോക് ഭാരതി പറഞ്ഞു.

NO COMMENTS