ഈറ്റ് റൈറ്റ് സ്‌കൂൾ കേരള ജില്ലാതല ഉദ്ഘാടനം ഇന്ന് (31ന്)

116

തിരുവനന്തപുരം : ആർദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കുക, മായം കലർന്ന ഭക്ഷണങ്ങൾ തിരിച്ചറിയുക, ജങ്ക് ഫുഡിന്റെ അമിതോപയോഗം കുറയ്ക്കുക, നല്ല ആരോഗ്യ ശീലങ്ങൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഈറ്റ് റൈറ്റ് സ്‌കൂൾ കേരള 2020 നടപ്പാക്കുന്നു.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന്(31ന്) രാവിലെ 11.30ന് ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവഹിക്കും. വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ.ശശിതരൂർ എം.പി, മേയർ കെ.ശ്രീകുമാർ തുടങ്ങിയവർ സംബന്ധിക്കും.

രാവിലെ ഏഴിന് മുന്നൂറോളം സ്‌കൂൾ കുട്ടികൾ പങ്കെടുക്കുന്ന വാക്കത്തോൺ കനകക്കുന്നിൽ നിന്ന് ആരംഭിക്കും. ഭക്ഷ്യസുരക്ഷാ കമ്മീഷണർ എ.ആർ.അജയകുമാർ ഫ്‌ളാഗ് ഓഫ് ചെയ്യും. യോഗ ക്ലാസ്, സെമിനാറുകൾ എന്നിവ നടക്കും.

NO COMMENTS