ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം

213

റോം• റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തി മധ്യ ഇറ്റലിയില്‍ വീണ്ടും ശക്തമായ ഭൂകമ്പം. ഇന്ത്യന്‍ സമയം 12 മണിയോടെയാണു ഭൂകമ്പം ഉണ്ടായത്. പെറൂജിയയാണ് പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല. അതേസമയം, കഴിഞ്ഞ ബുധനാഴ്ചയും മധ്യ ഇറ്റലിയെ പിടിച്ചുകുലുക്കി ഭൂകമ്പം ഉണ്ടായിരുന്നു. വിസ്സോ, ഉസ്സിറ്റ, കാസ്റ്റെല്‍ സാന്റെന്‍ഗെലോ സുല്‍ നേര എന്നിവിടങ്ങളിലാണ് അന്ന് ഭൂകമ്പം ഉണ്ടായത്. പെറൂജിയ തന്നെയാണ് അന്നത്തെ ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം.

NO COMMENTS

LEAVE A REPLY