ജപ്പാനിലും ന്യൂസിലന്‍ഡിലും ശക്തമായ ഭൂചലനം‍

186

ടോക്കിയോ • ജപ്പാനിലും ന്യൂസിലന്‍ഡിലും ശക്തമായ ഭൂചലനം‍. ജപ്പാനിലെ ഫുകുഷിമ മേഖലയില്‍ 7.3 തീവ്രതയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്നു സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ന്യൂസിലന്‍ഡിന്റെ തലസ്ഥാനമായ വെല്ലിങ്ടണിനില്‍ നിന്ന് 200 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കെയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ ഇതുവരെ ആളപായം രേഖപ്പെടുത്തിയിട്ടില്ല. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്താണ് ശക്തമായ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം രാവിലെ ആറിനായിരുന്നു ഭൂചലനം. തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ സുനാമിത്തരകള്‍ ആഞ്ഞടിക്കാനുള്ള സാധ്യതയുള്ളതായാണു മുന്നറിയിപ്പ്. തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കി. സുനാമി മുന്നറിയിപ്പിനെത്തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 2011 മാര്‍ച്ചിലുണ്ടായ വന്‍ ഭൂചലനവും സുനാമിയും ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴുണ്ടായ ഭൂചലനം കാര്യമായ അപകടങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം

NO COMMENTS

LEAVE A REPLY