ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി

185

ന്യൂഡല്‍ഹി• ഇന്ത്യ – പാക്ക് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവ കേന്ദ്രം സ്വാത് താഴ്വരയ്ക്ക് 117 കിലോമീറ്റര്‍ കിഴക്കുമാറിയാണ്. ഭൂചലനത്തിന്റെ പ്രകമ്ബനത്തില്‍ ഇസ്ലാമാബാദ്, പെഷവാര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കുലുങ്ങിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാശനഷ്ടങ്ങള്‍ ഉണ്ടായതായി അറിവായിട്ടില്ല.