ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി

194

തിരുവനന്തപുരം : ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതില്‍ തെറ്റില്ലെും ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിശോധിക്കാറില്ലേ, അതുപോലെ തന്നെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരുമെന്നും മന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ കാലത്തുമാത്രമല്ല, എ.കെ. ആന്റണിയുടെ ഭരണകാലത്തും ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചിട്ടുണ്ട്. അന്നത്തെ എക്‌സൈസ് മന്ത്രി കെ.വി. തോമസാണ് ഇതിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ അവര്‍ രണ്ടു പേരുമാണ് മറുപടി പറയേണ്ടതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS