250 പാക്കറ്റ് ബ്രൗണ്‍ഷുഗറും സിറിഞ്ചുകളുമായി പശ്ചിമ ബംഗാള്‍ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി.

234

കുറ്റിപ്പുറം• വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാനായി കൊണ്ടുവന്ന 250 പാക്കറ്റ് ബ്രൗണ്‍ഷുഗറും സിറിഞ്ചുകളുമായി പശ്ചിമ ബംഗാള്‍ സ്വദേശികളെ എക്സൈസ് സംഘം പിടികൂടി. മുര്‍ഷിദാബാദ് സ്വദേശികളായ സാക്കിബുല്‍ ഷേഖ് (21) സഹീല്‍ ഷേഖ് (19) എന്നിവരാണു വലയിലായത്. കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു ബ്രൗണ്‍ഷുഗറും കഞ്ചാവും വ്യാപകമായി വിതരണം ചെയ്യുന്നതായി എക്സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് കുറ്റിപ്പുറം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൊല്‍ക്കത്തയില്‍നിന്നാണു ലഹരി വസ്തുക്കള്‍ കൊണ്ടുവന്നിരുന്നത്. ഇന്നലെ വൈകിട്ടു വിദ്യാര്‍ഥികളാണെന്ന വ്യാജേന എക്സൈസ് ഉദ്യോഗസ്ഥര്‍, സംഘത്തെ സമീപിച്ചെങ്കിലും പരിചയമില്ലാത്ത ‘ഇടപാടുകാര്‍’ ആയതിനാല്‍ ബ്രൗണ്‍ഷുഗര്‍ ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ രഹസ്യമായി പിന്‍തുടര്‍ന്ന് വളാഞ്ചേരി കൊട്ടാരം ഭാഗത്തുവച്ചു പിടികൂടുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു തവണ ലഹരി കുത്തിവയ്ക്കാന്‍ 300 രൂപയാണ് നിരക്ക് എന്നു പ്രതികള്‍ പറഞ്ഞതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY