ജീവശാസ്ത്രവും തൊഴിലും നൂതനാശയങ്ങളും ; ഡോ. എ ജയകൃഷ്ണൻ നാഷണൽ കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കുന്നു

52

ജീവശാസ്ത്രവും തൊഴിലും നൂതനാശയവും; ഡോ. എ ജയകൃഷ്ണൻ നാഷണൽ കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കുന്നു

തിരുവനന്തപുരം: “ഇൻസൈറ്റോ നാഷണൽ -2022” പദ്ധതിയുടെ ഭാഗമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ, ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയിലെ സയന്റിസ്റ്റ് ഡോ. എ ജയകൃഷ്ണനും തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജിലെ ജീവശാസ്ത്ര വിഭാഗം വിദ്യാർത്ഥികളുമായി “ജീവശാസ്ത്രവും തൊഴിലും നൂതനാശയങ്ങളും” എന്ന വിഷയത്തെ മുൻനിർത്തി നാളെ ( 26-7-2022 ചൊവ്വാഴ്ച) സംവദിക്കുന്നു. മുൻ കേരള സർവ്വകലാശാല വൈസ് ചാൻസലറും, മുൻ ചെന്നൈ ഐ ഐ റ്റി ബയോടെക്‌നോളജി പ്രൊഫസറുമാണ് ഡോ. എ ജയകൃഷ്ണൻ .

“പഠനമാണ് ജീവിതം” (Learning is Life) എന്ന വിദ്യാർത്ഥികളുടെ സമുന്നതമായ വളർച്ച മുന്നിൽ കണ്ടുകൊണ്ട് നടപ്പിലാക്കിവരുന്ന ബൃഹദ്പദ്ധതിയുടെ ഭാഗമാണ് “ഇൻസൈറ്റോ നാഷണൽ” (Insightó National). ഈ പദ്ധതി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഡിസംബറിൽ ഉദ്ഘാടനം ചെയ്യുകയും തുടർന്ന് കേരളാ ചീഫ് സെക്രട്ടറി ശ്രീ വി പി ജോയ് ജൂലായ് 12 ന് ഈ പദ്ധതിക്ക് ഔപചാരികമായി തുടക്കമിടുകയും ചെയ്തിരുന്നു.

വിവിധ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കോളേജിലെ വിദ്യാർത്ഥികളുമായി പങ്കുവയ്ക്കുകയും ഭാവിയിൽ വിവിധമേഖലകളിൽ വരാവുന്ന നൂതനമായ തൊഴിൽസാദ്ധ്യതകൾ വിദ്യാർഥികൾക്ക് പരിചയ പ്പെടുത്തിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

നാഷണൽ കോളേജ് പ്രിൻസിപ്പൽ ഡോ എസ് എ ഷാജഹാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി എസ് അനിത, മൈക്രോ ബയോളജി വിഭാഗം മേധാവി ഗീതു കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിക്കും. ബയോടെക്നോളജി വിദ്യാർത്ഥികൾ പ്രാർത്ഥനാഗാനം ആലപിക്കുന്ന ചടങ്ങിന് ഐക്യുഎ സി കോഡിനേറ്ററും ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റ് മേധാവിയുമായ ഷബീർ അഹമ്മദ് എൻ കൃതജ്ഞത രേഖപ്പെടുത്തും

കോളേജ് സെമിനാർ ഹാളിൽ നടക്കുന്ന സംവാദപരിപാടി സെന്റർ ഫോർ ബയോസയൻസും ഐ ക്യു എ സിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.

NO COMMENTS