ഗള്‍ഫ് പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

190

ന്യൂയോര്‍ക്ക്: ഖത്തറും നാല് അറബ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്കിടെ ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ എമീര്‍ ഷേയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.