രാജ്യവ്യാപകമായി ഡോ​ക്ട​ര്‍​മാർ ഇന്ന് ഒ​പി ബ​ഹി​ഷ്ക​രി​ക്കും

190

തിരുവനന്തപുരം : രാജ്യവ്യാപകമായി ഇന്ന് ഡോ​ക്ട​ര്‍​മാ​ര്‍ ഒ​പി ബ​ഹി​ഷ്ക​രി​ക്കും. ദേ​ശീ​യ മെ​ഡി​ക്ക​ല്‍ ബി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ പ്രതിഷേധിച്ചാണ് ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ൻ ഇന്ന് രാ​വി​ലെ ആ​റു മു​ത​ല്‍ വൈ​കി​ട്ട് ആ​റു വ​രെ നോ ​എ​ന്‍​എം​സി ഡേ ​ആ​ച​രി​ക്കു​ന്നത്.

അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ,അ​ത്യാ​ഹി​ത വി​ഭാ​ഗം, കി​ട​ത്തി ചി​കി​ത്സ, ഇ​ന്‍റ​ന്‍​സീ​വ് കെ​യ​ര്‍ യൂ​ണി​റ്റു​ക​ള്‍, ലേ​ബ​ര്‍ റൂം, ​​എന്നി​വ ഒ​ഴി​വാ​ക്കി​യാ​ണ് ഒ​പി ബ​ഹി​ഷ്ക​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഐ​എം​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ഇ.​കെ.​ഉ​മ്മ​റും സെ​ക്ര​ട്ട​റി ഡോ.​എ​ന്‍.​സു​ള്‍​ഫി​യും അ​റി​യി​ച്ചു.

NO COMMENTS