ഇന്ന് ഡോക്ടേഴ്സ് ഡേ

1675

ഭാരതം ഇന്ന് ഡോക്ടേഴ്സ് ഡേ ആചരിക്കുന്നു. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഇന്ത്യയിലെ പ്രമുഖ ഡോക്ടറും ഭാരത രത്ന ജേതാവുമായ ഡോ. ബി. സി. റോയിയുടെ സ്മരണാർത്ഥമാണ് നാം ഈ ദിനം ആചരിക്കുന്നത്. ആരോഗ്യരംഗത്ത് രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ച എല്ലാ മഹാരഥന്മാരെയും ഇന്നേദിവസം ഭാരതം സ്മരിക്കുന്നു.

ആരാണ് ഡോക്ടർമാർ? നമ്മുടെ ജീവിതവുമായി ഏറെ അടുത്തു നിൽക്കുന്നവരാണ് ഇവർ. നാം ദൈവതുല്യരായി കാണുന്നവർ. ദിവസത്തിന്റെ സിംഹഭാഗവും രോഗികൾക്കായി ചിലവഴിക്കുന്ന ഇവരിൽ പലരും സ്വന്തം കാര്യങ്ങൾ മറക്കുന്നവരാണ്. പക്ഷേ രോഗികളെ സംബന്ധിക്കുന്ന വിവരങ്ങളെല്ലാം ഇവർക്ക് മനപാഠമായിരിക്കും. എന്നിരുന്നാലും ഉണ്ടാകുന്ന ഒരു ചെറിയ പിഴവ് സമൂഹത്തിനുമുന്നിൽ ഇവരെ കുറ്റക്കാരാക്കുന്നു. ആ സമയം ഇവർ ചെയ്തിട്ടുള്ള സേവനങ്ങളെല്ലാംതന്നെ വിസ്മൃതിയിലാകുന്നു. പൊതുജനം ഇത്തരത്തിൽ പെരുമാറാൻ പാടുണ്ടോ? ഡോക്ടർമാരും മനുഷ്യരാണ്. അവർക്കും തെറ്റുകൾപറ്റാം എന്ന് നാം മനസ്സിലാക്കണം. ഉറ്റവർ നഷ്ടപ്പെടുമ്പോൾ നമുക്കുണ്ടകുന്ന വേദന അതേ അളവിൽ തന്നെ ചികിത്സിക്കുന്ന ഡോക്ടറിനും ഉണ്ടാകുന്നുണ്ട്. നമ്മുടെ രോഷത്തിൽ അവരുടെ വേദന കാണാൻ നമ്മൾ ശ്രമിക്കാറില്ല. ഇതാകട്ടെ ഇന്നത്തെ നമ്മുടെ ചിന്ത.

ജെനി എലിസബത്ത്. നെറ്റ് മലയാളം.

NO COMMENTS