ദേവദത്ത് ജി.പുറക്കാട് സ്മാരകപുരസ്‌കാരം തെന്നല ബാലകൃഷ്ണപിള്ളയ്ക്ക്

92

തിരുവനന്തപുരം :പൊതുപ്രവര്‍ത്തകര്‍ക്ക് ഉത്തമമാതൃകയായിരുന്ന ദേവദത്ത് ജി. പുറക്കാടിന്റെ നാലാം അനുസ്മരണത്തിന്റെ ഭാഗമായി മാതൃകാപൊതുപ്രവര്‍ത്തകന് സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാരവും 25000 രൂപയുടെ ക്യാഷ് അവാര്‍ഡും കെ.പി.സി.സി മുന്‍ പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് സമ്മാനിക്കും.

ജനുവരി 14 ചൊവ്വാഴ്ച തിരുവനന്തപുരത്ത് നെട്ടയം മുക്കോലയില്‍ അമ്പാടി നഗറിലെ തെന്നല ബാലകൃഷ്ണപിള്ളയുടെ വസതിയില്‍ വൈകുന്നേരം 3.30ന് നടക്കുന്ന ചടങ്ങില്‍ വച്ച് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പുരസ്‌കാരവും 25000 രൂപയുടെ ക്യാഷ് അവാര്‍ഡും സമര്‍പ്പിക്കും.

NO COMMENTS