ജില്ലതല ഓണ്‍ലൈന്‍ കലാമത്സര വിജയികളെ പ്രഖ്യാപിച്ചു.

65

കാസറഗോഡ് : കാഞ്ഞങ്ങാട് നഗരസഭാ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി, മുനിസിപ്പല്‍ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജില്ലതല ഓണ്‍ലൈന്‍ കലാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചനാ മത്സരം 13 വയസ്സിന് താഴെയുള്ളവരില്‍ അലാമിപ്പള്ളിയിലെ അഭിമന്യൂ ഒന്നാംസ്ഥാനവും വെടിത്തറക്കാലിലെ വിഷ്ണു ലാലും കുണ്ടംകുഴിയിലെ ശ്രീനന്ദയും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ചിത്രരചനാ മത്സരം 18 വയസ്സിന് താഴെയുള്ളവരില്‍ മേനിക്കോട്ടിലെ സ്പന്ദന ഒന്നാംസ്ഥാനവും മടിക്കൈയിലെ സുസ്മിതയും ബെണ്ടിച്ചാലിലെ ശ്രേയസും രണ്ടാംസ്ഥാനവും ചിത്രരചനാ മത്സരം 18 വയസ്സിന് മുകളിലുള്ളവരില്‍ ലക്ഷമി നഗറിലെ അര്‍ജ്ജുന്‍ ഒന്നാം സ്ഥാനവും കുറ്റിക്കോലിലെ ഹരി രണ്ടാംസ്ഥാനവും നേടി.

സെമി ക്ലാസിക്കല്‍ ഡാന്‍സില്‍ 13 വയസ്സിന് താഴെയുള്ളവരില്‍ മേലാങ്കോട്ടെ മാളവിക വിജയ് ഒന്നാംസ്ഥാനവും കാഞ്ഞങ്ങാട്ടെ ഋതുപര്‍ണ്ണ രണ്ടാംസ്ഥാനവും 18 വയസ്സിന് താഴെയുള്ളവരില്‍ നീലേശ്വരത്തെ മൃദുല ഒന്നാംസ്ഥാനവും കാഞ്ഞങ്ങാട്ടെ അന്വയ രണ്ടാംസ്ഥാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ ഒന്നാംസ്ഥാനം പടന്നക്കാട്ടെ മാളവികയും രണ്ടാം സ്ഥാനം സുരഭിയും നേടി.

തനത് നാടൻ പാട്ടില്‍ 13 വയസ്സിന് താഴെയുള്ളവരില്‍ ആദൂരിലെ ജ്യോതിക ഒന്നാംസ്ഥാനവും വെളുത്തോളിയിലെ നന്ദന രണ്ടാംസ്ഥാനവും 18 വയസ്സിന് താഴെയുള്ളവരില്‍ ഉദയമംഗലത്തെ അഷിക ഒന്നാംസ്ഥാനവും രാജപുരത്തെ ശ്രീനിധി കെ ഭട്ട് രണ്ടാംസ്ഥാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ വെളുത്തോളിയിലെ ഹരിത ഒന്നാംസ്ഥാനവും കളങ്കരിലെ ചന്ദ്രന്‍ രണ്ടാംസ്ഥാനവും പാലായിലെ ബാലകൃഷ്ണന്‍ പ്രോത്സാഹന സമ്മാനവും നേടി.

കവിതാലാപനത്തില്‍ 13 വയസ്സിന് താഴെയുള്ളവരില്‍ കര്‍മ്മംതൊടിയിലെ ശ്രീനന്ദ സുരേഷ് ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനം വെളുത്തോളിയിലെ നന്ദന രമേഷും, ഉപ്പിലിക്കൈയിലെ അഭയ് കൃഷ്ണയും 18 വയസ്സിന് താഴെയുള്ളവരില്‍ അര്‍ളടുക്കത്തെ വിഷ്ണുപ്രിയ ഒന്നാംസ്ഥാനവും നെല്ലിക്കാട്ടെ അപര്‍ണ്ണ രണ്ടാംസ്ഥാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ കണിച്ചിറയിലെ തങ്കമണി ഒന്നാംസ്ഥാനവും കോടോത്തെ ശ്രീജയും വെള്ളച്ചാലിലെ വിനീഷും രണ്ടാംസ്ഥാനവും നേടി.

NO COMMENTS