ജില്ലാതല ലൈഫ് കുടുംബസംഗമം: സ്വഗതസംഘം രൂപീകരിച്ചു

99

കാസര്‍കോട് : ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലൈഫ്മിഷന്‍ കുടുംബ സംഗമത്തിനായുള്ള സ്വഗതസംഘം രൂപീകരിച്ചു .ജനുവരി 25 ന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന സംഗമം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. സംഗമത്തില്‍ ജില്ലയിലെ 32 പഞ്ചായത്തുകളില്‍ നിന്നായി 800 ഓളം ഗുണഭോക്താക്കളും പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഗ്രാമസേവകന്മാരും പങ്കെടുക്കും. ഒരു വാര്‍ഡില്‍ നിന്നും ഒരു ഗുണഭോക്താവ് എന്ന രീതിയില്‍ ജില്ലയിലെ എല്ലാ വാര്‍ഡില്‍ നിന്നും ഗുണഭോക്താക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കും.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം എ ഡി എം എന്‍ ദേവീദാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷനായി. ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വത്സന്‍, ജില്ലാ പഞ്ചാ യത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.എ.പി.ഉഷ, വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുള്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ സ്വാഗതവും പി.എ.യു പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.പ്രദീപന്‍ നന്ദിയും പറഞ്ഞു.

ഗുണഭോക്താക്കള്‍ക്കും പഞ്ചായത്തുകള്‍ക്കും അംഗീകാരം

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ ഓരോ പഞ്ചായത്തിലെയും മികച്ച ഗുണഭോക്താവിനെ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കും. പഞ്ചായത്ത് ഭരണസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക. കൂടാതെ ലൈഫ്മിഷന്‍ പദ്ധതിയോട് അനുബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തികരിച്ച പഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കും. ലൈഫ്മിഷനുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ട് നിര്‍വഹണ ഉദ്യോഗസ്ഥരെ കണ്ടത്തി ആദരിക്കും.

ലൈഫ് സ്റ്റാളുകള്‍

ത്രിതല പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റികളുടെയും നേതൃത്വത്തിലുള്ള ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളെയും, ലൈഫ് മിഷന്‍ കുടുംബ സംഗമങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നതായിരിക്കും സ്റ്റാളുകള്‍. കൂടാതെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളും സംഗമത്തിലുണ്ട്.ജില്ലാ പഞ്ചായത്ത് ലൈഫ് കുടുംബ സംഗമത്തില്‍ ഗുണഭോക്താക്കള്‍ക്കായുള്ള അദാലത്ത് ഉണ്ടാവില്ല

NO COMMENTS