കാസർകോട് ജില്ലാ ബീച്ച് ഗെയിംസ് : കാഞ്ഞങ്ങാട് മേഖലാ മത്സരം

128

കാസർകോട് : സംസ്ഥാന സര്‍ക്കാരും കായിക യുവജന ക്ഷേമ മന്ത്രാലയവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി പള്ളിക്കരയില്‍ സംഘടിപ്പിക്കുന്ന ജില്ലാ ബീച്ച് ഗെയിംസിന്റെ ഭാഗമായി നടക്കുന്ന കാഞ്ഞങ്ങാട് മേഖലാതല ബീച്ച് ഗെയിംസ് ഡിസംബര്‍ 20, 21 തീയ്യതികളില്‍ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തു നടക്കും.

മേഖലാതല മത്സരത്തില്‍ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഡിസംബര്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ചില്‍ നടക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ഫുട്‌ബോള്‍(സെവന്‍സ്), വോളീബോള്‍, കമ്പവലി, കബഡി എന്നീ വിഭാഗത്തില്‍ പുരുഷ വനിതാ മത്സരങ്ങള്‍ നടക്കും.

മത്സ്യത്തൊഴിലാളി പുരുഷ വിഭാഗത്തിനുവേണ്ടി കമ്പവലി, ഫുട്‌ബോള്‍ (സെവന്‍സ്) എന്നീ മത്സരങ്ങളും സംഘടി പ്പിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9744006614, 9995060600.

NO COMMENTS