ദുരിതത്തിലാക്കിയ കോടതി വിധി – ഫ്‌ളാറ്റു ഉടമകളെ അനുകൂലിച്ച്‌ മരട് നഗരസഭയില്‍ പ്രമേയം.

107

കൊച്ചി: പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളിലെ ഉടമകളെ അനുകൂലിച്ച്‌ മരട് നഗരസഭയില്‍ പ്രമേയം. ഫ്‌ളാറ്റിലെ താമസക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ കോടതി വിധി അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയം പറയുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഫ്‌ളാറ്റ് ഉടമകളോട് അനുഭാവം പുലര്‍ത്തുന്നതിനാല്‍ പ്രമേയം പാസാകാനാണ് എല്ലാ സാധ്യതയും. സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം മറികടക്കാന്‍ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. താമസക്കാരെ തെരുവിലിറക്കാതെ ഏത് വിധേനയെങ്കിലുംപ്രവൃത്തിക്കണമെന്നാണ് പൊതുവില്‍ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായം.

ഏത് രീതിക്ക് ഇതിനെ നേരിടാം എന്ന് പരിശോധിക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇറക്കിവിടേണ്ടി വന്നാല്‍ പുനരധിവസിപ്പിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ സഹായത്തോടെ ചെയ്യുക. അപ്പോഴും വിധിയെ എങ്ങനെ മറികടക്കാം എന്നതില്‍ ഇതുവരെയും വ്യക്തതയില്ല. 350 ഓളം കുടുംബങ്ങളാണ് ഫ്‌ളാറ്റ് പൊളിച്ചുനീക്കേണ്ടി വന്നാല്‍ വഴിയാധാരമാകുക.

കൗണ്‍സില്‍ യോഗം നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ ഫ്‌ളാറ്റ് ഉടമകളും എത്തി. ഇവര്‍ തങ്ങളെ സഹായിക്കണമെന്ന്‌ ആവശ്യപ്പെട്ടതോടെ രാവിലെ യോഗം തുടങ്ങിയപ്പോള്‍ തന്നെ ബഹളമുണ്ടായി. നിയമത്തില്‍ ഇളവ് വേണം എന്നാണ് ഫ്‌ളാറ്റ് ഉടമകളില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

NO COMMENTS