സംവിധായകന്‍ ഹനീഫ് ബാബു വാഹനാപകടത്തിൽ മരണപ്പെട്ടു

104

കോഴിക്കോട് : സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനും മിമിക്രി കലാകാരനും തബലിസ്റ്റുമായ പുതിയോട്ടില്‍ കോളനിയില്‍ ഹനീഫ് ബാബു വാഹനാപകടത്തിൽ മരണപ്പെട്ടു.

ഓമശ്ശേരി- കോടഞ്ചേരി റോഡില്‍ കോടഞ്ചേരി ശാന്തി നഗറില്‍ വെച്ച്‌ കഴിഞ്ഞ ദിവസം രാത്രി‌ ഹനീഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ വീണു കിടന്ന ഹനീഫിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

നടൻ പപ്പുവേട്ടന്റെ ശബ്ദമൊക്കെ വളരെ കൃത്യതയോടെ ചെയ്യുന്ന ഇദ്ദേഹത്തെ കോഴിക്കോടിന്റെ ജൂനിയർ പപ്പു എന്ന് പറയാറുണ്ടായിരുന്നു.മിമിക്രിയുമായ് നിരവധി വേദികളിൽ ജനഹൃദയങ്ങളെ കീഴടക്കി. സിനിമക്ക് പിറകിൽ സഞ്ചരിച്ച് നടനായി, സംവിധായകനായി,

ഭാര്യ: മുംതാസ്. മക്കള്‍: റിന്‍ഷാദ്, ആയിഷ, ഫാത്തിമ. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കാരശ്ശേരി തണ്ണീര്‍പൊയില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.’ഒറ്റപ്പെട്ടവര്‍’ എന്ന ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

NO COMMENTS