ബ്രസീലില്‍ ദില്‍മ റൂസഫ് പുറത്ത്

303

ബ്രസീലിയ • സര്‍ക്കാര്‍ ബാങ്കുകളിലെ പണം നിയമവിരുദ്ധമായി ചെലവഴിച്ചുവെന്ന കുറ്റത്തിനു പ്രസിഡന്റ് ദില്‍മ റൂസഫിനെ പുറത്താക്കാന്‍ ബ്രസീല്‍ സെനറ്റ് തീരുമാനിച്ചു. രാജ്യത്തെ സാമ്ബത്തിക-രാഷ്ട്രീയ മണ്ഡലങ്ങളെ ആകെ മരവിപ്പിച്ച, ഒന്‍പതു മാസത്തോളം നീണ്ട ഇംപീച്മെന്റ് നടപടികള്‍ക്കൊടുവില്‍ ഇരുപതിനെതിരെ 61 വോട്ടുകള്‍ക്കാണ് ഇടതുപക്ഷ ആഭിമുഖ്യമുള്ള വനിതാ പ്രസിഡന്റ് ദില്‍മയെ (68) പുറത്താക്കാന്‍ സെനറ്റ് നിശ്ചയിച്ചത്.പുറത്താക്കല്‍ നടപടികള്‍ക്കു മുന്നോടിയായി കഴിഞ്ഞ മേയില്‍ പ്രസിഡന്റിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്നു മുതല്‍ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മുന്‍ വൈസ് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കും.

ദില്‍മയ്ക്കു പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് എട്ടു വര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ അടുത്ത ദിവസം സെനറ്റില്‍ വീണ്ടും വോട്ടെടുപ്പു നടക്കും.

NO COMMENTS

LEAVE A REPLY