നടിയെ ആക്രമിച്ച സംഭവത്തിലെ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി

255

കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിലെ കേസ് ഡയറി അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി. ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഡയറി സമര്‍പ്പിച്ചത്.മുദ്രവെച്ച കവറിലാണ് കേസ് ഡയറി അന്വേഷണ സംഘം ഹാജരാക്കിയത്. ദിലീപിനെ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തിരിക്കുന്നത്. ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. സംഭവത്തിലെ പ്രധാന തെളിവായ
ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സ്മാര്‍ട്ട്ഫോണ്‍ കണ്ടെടുക്കണമെങ്കില്‍ ദിലീപിന്റെ കസ്റ്റഡി തുടരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

NO COMMENTS