നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം കോടതി സ്വീകരിച്ചു

259

കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന് എതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. സാങ്കേതിക പിഴവുകള്‍ പരിഹരിച്ച ശേഷമാണ് ഇന്നലെ കേരള പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 1450 പേജുകളുള്ള കുറ്റപത്രമാണിത്. കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍ ദിലീപടക്കം എല്ലാ പ്രതികള്‍ക്കും നല്കണമെന്ന് കോടതി പോലീസിനോട് ആവശ്യപ്പെട്ടു. കുറ്റപത്രം ചോര്‍ന്നതുമായി ബന്ധപ്പെട്ടു ദിലീപ് നലകിയ ഹര്‍ജി നാളെ കോടതി പരിശോധിക്കും.

NO COMMENTS